വിദ്യാർത്ഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കുന്നതിനും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഇടങ്ങളായി ക്യാമ്പസുകളൾ എന്നും നിലനിൽക്കണമെന്ന് ഗൾഫ് മാധ്യമം എഡിറ്റർ വി.കെ ഹംസ അബ്ബാസ് അഭിപ്രായപ്പെട്ടു. വാദിഹുദാ വിമൻസ് അക്കാദമി ഫ്രഷേഴ്സ് ഡേ 'എപ്പോക്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്നേഹവും സാഹോദര്യവും ഗുണകാംക്ഷയും സഹിഷ്ണുതയും വിദ്യാർത്ഥികളുടെ വിലപ്പെട്ട ഗുണങ്ങളായി മാറണമെന്നും നന്മ മരങ്ങൾ തളിർക്കുന്ന കേന്ദ്രങ്ങളാണ് വാദിഹുദാ സ്ഥാപനങ്ങളെന്നും ട്രസ്റ്റ് ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു. തഅ്ലീമുൽ ഇസ് ലാം ട്രസ്റ്റ് സെക്രടറി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ മുഹമ്മദ് സാജിദ് പി.കെ മുഖ്യപ്രഭാഷണം നടത്തി ട്രസ്റ്റ് മെമ്പർ മുസ്തഫാ ഇബ്റാഹിം, സ്റ്റാഫ് സെക്രടറി സഹദ് ബി, പ്രസന്ന കുമാരി ടീച്ചർ, പൂർവ വിദ്യാർത്ഥി ഉനെെസ കെ.ടി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രി൯സിപ്പൽ അബ്ദുൽ സലാം നദ് വി സ്വാഗതവും പ്രോഗ്രാം കൺവീനർ മുഹമ്മദ് അ൯സാർ നന്ദിയും പറഞ്ഞു. ജെ.സീ.എെ ട്രെെനർ റാഷിദ് ടി.എം, വിറാസ് കോളേജ് സെെക്കോളജി ഹെഡ് പ്രൊഫ.സുബെെർ എന്നിവർ കുട്ടികൾക്ക് ഗെെഡ൯സ് & മോട്ടിവേഷ൯ ക്ലാസുകൾ നൽകി കഴിഞ്ഞ അധ്യായന വർഷത്തിൽ ഡിഗ്രി തലത്തിൽ ഉയർന്ന മാർക്ക് നേടിയ സ്വാലിയ യു.വി, ഹുദ കെ, നബീദ, ഫഹ്മിദ എന്നീ വിദ്യാർത്ഥികൾക്ക് വികെ ഹംസ അബ്ബാസ് ഉപഹാരങ്ങൾ നൽകി